
കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ദേശീയ ഗാന - ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു.
ദേശഭക്തിഗാന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ മാർത്തോമാ പബ്ലിക് സ്കൂൾ കാക്കനാട്, സെന്റ് തോമസ് ഗേൾസ് ഹൈ സ്കൂൾ പെരുമാനൂർ, ടോക് എച്ച് പബ്ലിക് സ്കൂൾ വൈറ്റില എന്നിവരും
യു പി വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍
ടോക് എച്ച് പബ്ലിക് സ്കൂൾ വൈറ്റില,സെന്റ് തോമസ് ഗേൾസ് ഹൈ സ്കൂൾ പെരുമാനൂർ, മാർത്തോമാ പബ്ലിക് സ്കൂൾ കാക്കനാട് എന്നിവരും നേടി.
ദേശീയ ഗാന മത്സരത്തിൽ
ഹൈസ്കൂൾ വിഭാഗത്തില്‍ മാർത്തോമാ പബ്ലിക് സ്കൂൾ കാക്കനാട്, ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ പറവൂർ, ടോക് എച്ച് പബ്ലിക് സ്കൂൾ വൈറ്റില എന്നിവരും
യു പി വിഭാഗത്തില്‍
ടോക് എച്ച് പബ്ലിക് സ്കൂൾ വൈറ്റില, മാർത്തോമാ പബ്ലിക് സ്കൂൾ കാക്കനാട്, ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ പറവൂർ എന്നിവര്‍ക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി.കെ. വർഗീസിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി.കെ സതീഷ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് റെജി എ ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഷോൺ ജെഫ് ക്രിസ്റ്റഫർ, സജി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Photo Courtesy - Google









